ബുർജ് ഖലീഫയിൽ കുട്ടികൾക്കായി വേനൽക്കാല ക്യാമ്പ്

ദുബായ് : ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയിൽ കുട്ടികൾക്കായി വേനൽക്കാല ക്യാമ്പൊരുക്കുന്നു.
ബുർജ് ഖലീഫയുടെ 124-ാമത് നിലയിലാണ് ക്യാമ്പ്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്നുമണിവരെയാണിത്. ഉച്ചഭക്ഷണം നൽകും.
മൂന്നുമുതൽ 14 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ഇതിൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്കൊപ്പം രക്ഷിതാക്കളുണ്ടായിരിക്കണം.
അടുത്തമാസം 29-ന് ക്യാമ്പ് സമാപിക്കും. രജിസ്‌ട്രേഷന് വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights: Summer Camp for kids at Burj Khalifa