നാലാമത്തെ കണ്‍മണി 'ഹിന്ദ്' ചിത്രം പുറത്തുവിട്ട് ശൈഖ് ഹംദാന്‍

ദുബായ്: ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ നാലാമത്തെ കണ്‍മണിയായ ഹിന്ദ് ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിനൊപ്പം പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഇന്റസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ചിത്രം പുറത്തുവിട്ടത്. രണ്ട് ദിവസത്തെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം യുഎഇയില്‍ മടങ്ങിയെത്തി ശേഷമായിരുന്നു ചിത്രം പങ്കിട്ടത്.
സ്വന്തം മാതാവായ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിനോടുള്ള ബഹുമാനമാര്‍ഥമാണ് നാലാമത്തെ കുഞ്ഞിന് ഹിന്ദ് ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്ന് പേരിട്ടത്. കുഞ്ഞ് ജനിച്ച സന്തോഷ വിവരവും ശൈഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഹിന്ദിനെ കൂടാതെ ശൈഖ് ഹംദാന് മറ്റൊരു പെണ്‍കുട്ടിയും രണ്ട് ആണ്‍മക്കളുമുണ്ട്.
2021 ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികള്‍ ജനിച്ചത്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ആണ്‍കുട്ടിയുടെ പേര് റാഷിദ് എന്നും പെണ്‍കുട്ടിയുടെ പേര് ശൈഖ എന്നുമാണ്.
Content Highlights: Sheikh Hamdan Shares Photo of 4th Child