ഷഫഖത്തുല്ലയുടെ മൃതദേഹം ദുബായില്‍ ഖബറടക്കി

.
.

ദുബായ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ദുബായ് ബീച്ച് പാലസിലെ ജീവനക്കാരന്‍ മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കല്‍ മോന്‍-45) മയ്യിത്ത് ദുബായ് അല്‍ഖൂസില്‍ ഖബറടക്കി. പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മു ടീച്ചറുടേയും മകനാണ്. ഭാര്യ: ഷാഹിന (എ.എം.എല്‍.പി.എസ്, ക്ലാരി സൗത്ത്). മക്കള്‍: മുഹമ്മദ് ഷാഹിന്‍, ഷഫിന്‍ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങള്‍: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എ.എം.എല്‍.പി.സ്‌കൂള്‍).

Content Highlights: Shafaqatullah's body was buried in Dubai