അക്കാഫ് ഇവെന്റ്‌സ് യൂത്ത് ക്ലബിന് തുടക്കമായി

ദുബായ് : യുവജന പങ്കാളിത്തം, നേതൃവികസനം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാഫ് ഇവെന്റ്‌സ് ആരംഭിച്ച അക്കാഫ് യൂത്ത് ക്ലബ് യു.എ.ഇ.യിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലാണ് ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ യൂത്ത് ക്ലബിന്റെ ഭാരവാഹികളെ പരിചയപ്പെടുത്തി.

ശിവാംഗി മേനോൻ ശ്രീകുമാർ ക്ലബ് കോഡിനേറ്ററായും മുഹമ്മദ് റദ്വാൻ, ഷനോജ് , മുഹമ്മദ് റഷ്വാൻ എന്നിവർ കോഡിനേറ്റർമാരായും ശ്രീനന്ദ് മനോജ് മെമ്പർഷിപ്പ് കോഡിനേറ്ററായും ഷായിസ് സമീർ, അബ്ദുല്ല റഷ്വാൻ എന്നിവർ ഇവെന്റ്‌സ് കോഡിനേറ്റർമാരായും ചുമതലയേറ്റു.

അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ഖജാൻജി ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ.വി, യൂത്ത് വിങ്ങിന്റെ ചുമതലയുള്ള എക്‌സ്‌കോം കോഡിനേറ്റർ സിയാദ് സലാഹുദ്ധീൻ, ലേഡീസ് വിങ് ചെയർപേഴ്‌സൺ റാണി സുധീർ എന്നിവർ ആശംസകൾ അറിയിച്ചു.