ഈ വർഷം അവസാനിക്കും മുൻപ് തൊഴിൽ താമസ അനുമതി നിയമവിധേയമാക്കണമെന്ന് മന്ത്രാലയം

#ന്യൂസ് ഡെസ്ക്
ഒമാൻ തൊഴിൽ മന്ത്രാലയം
ഒമാൻ തൊഴിൽ മന്ത്രാലയം

മസ്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികളും തൊഴിലുടമകളും ഡിസംബർ അവസാനിക്കും മുമ്പ് തൊഴിൽ താമസ അനുമതി നിയമവിധേയമാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമിപ്പിച്ചു. പിഴ കൂടാതെ ഇവ ശരിയാക്കാനുള്ള അവസാന തീയതി ഈ മാസം അവസാനം വരെ നീട്ടിയിരുന്നു.

നേരത്തെ ജൂലൈ 31വരെയായിരുന്ന സമയപരിധിയാണ് ഡിസംബർ 31 വരെ നീട്ടിയത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം, ഗുണഭോക്താക്കൾക്ക് നിയമം പാലിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നതിനായിരുന്നു നടപടി. ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക.

വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Content Highlights: Oman Ministry Urges Expats and Employers to Legalize Work Permits Before Year-End Deadline