ദുബായില്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

സബീൽ കൊട്ടാരത്തിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങ്
സബീൽ കൊട്ടാരത്തിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങ്

ദുബായ്: ദുബായ് കോടതികളില്‍ മൂന്നു പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ സബീല്‍ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.

നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ ജഡ്ജിമാര്‍ക്ക് സാധിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. നീതിന്യായതത്ത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ജഡ്ജിമാരോട് അദ്ദേഹം നിര്‍ദേശിച്ചു. നീതി ഉറപ്പാക്കാന്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് പുതിയ ജഡ്ജിമാര്‍ പ്രതിജ്ഞചെയ്തു.

ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവും ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ തലാല്‍ ഹുമൈദ് ബെല്‍ഹൗള്‍ അല്‍ ഫലസി, ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍, ദുബായ് കോര്‍ട്സ് ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് ഘാനിം അല്‍ സുവൈദി, ദുബായ് ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല സെയ്ഫ് അല്‍-സബൗസി എന്നിവരും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു.
 

Content Highlights: New judges sworn in in Dubai