യുഎഇ-യ്ക്ക് നേരെ 15 മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ; 3 ഇന്ത്യക്കാർക്ക് പരിക്ക്, ഫുജൈറയിൽ തീപ്പിടുത്തം

#ഗള്‍ഫ് ബ്യൂറോ
പ്രതീകാത്മകചിത്രം | (മാര്‍ച്ച് 3-ന്, ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഫുജൈറയിലെ എണ്ണപ്പാടത്ത് പതിച്ചതിനെത്തുടര്‍ന്ന് വലിയ തീയും പുകയും വന്നപ്പോൾ.) ഫോട്ടോ/എപി.
പ്രതീകാത്മകചിത്രം | (മാര്‍ച്ച് 3-ന്, ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഫുജൈറയിലെ എണ്ണപ്പാടത്ത് പതിച്ചതിനെത്തുടര്‍ന്ന് വലിയ തീയും പുകയും വന്നപ്പോൾ.) ഫോട്ടോ/എപി.

ഫുജൈറ: യു.എ.ഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. യുഎഇ-യ്ക്ക് ഇറാൻ നേരെ 15 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് വിവരം. 12 ബാലിസ്റ്റിസ് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഇറാൻ പ്രയോഗിച്ചു. നാല് ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണ ശ്രമമുണ്ടായെന്നാണ് റിപ്പോർട്ട്. 

വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഓയിൽ ഇൻഡസ്ട്രീസ് സോണിൽ തീപ്പിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റ് നാശനഷ്ടങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫുജൈറ മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യു.എ.ഇയിൽ തിങ്കളാഴ്ച മാത്രമായി ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ പറഞ്ഞു.

കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Content Highlights: Iranian drone strike confirmed in Fujairah, UAE., Fire reported in the oil industrial zone; no casualties., Three out of four Iranian missiles intercepted by UAE defense., Authorities urge public to rely on official sources only.