സ്‌നേഹത്തോണി കുടുംബസംഗമം സംഘടിപ്പിച്ചു

സ്‌നേഹത്തോണിയുടെ ഉദ്ഘാടനം റെജി ചെറിയാൻ എം.എല്‍.എ നിര്‍വ്വഹിക്കുന്നു
സ്‌നേഹത്തോണിയുടെ ഉദ്ഘാടനം റെജി ചെറിയാൻ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

ഫുജൈറ : ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ കുടുംബ സംഗമം 'സ്‌നേഹത്തോണിയുടെ' ഉദ്ഘാടനം കുട്ടനാട് എം.എൽ.എയും ഇടവകാംഗവുമായ റെജി ചെറിയാൻ നിർവഹിച്ചു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും അനുഭവങ്ങൾ കൂടുതൽ ദൃഢമാക്കുവാൻ ഇങ്ങനെയുള്ള സംഗമങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികാരി ഫാദർ സന്തോഷ് സാമൂവൽ അധ്യക്ഷനായി. ഇടവക ട്രസ്റ്റി ജേക്കബ് പാപ്പച്ചൻ, ഇടവക സെക്രട്ടറി ബിജുമോൻ സി.ജെ, ഗയിൻ ക്യാപിറ്റൽ ചെയർമാൻ സജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഫുജൈറ മീഡിയ പാർക്കിലായിരുന്നു പരിപാടി. വിവിധ കലാപരിപാടികളും അരങ്ങേറി. കൺവീനർമാരായ ബിനോയ് മീനടം, ജോയ് മോൻ പിടികയിൽ, പ്രോഗ്രാം കോഡിനേറ്റർ എൽസി സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.