സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം; പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറിന്റെ പരാതിയിൽ 9 പേർക്കെതിരെ കേസ്

ഹണി ഭാസ്‌കര്‍, ഹണി ഭാസ്‌കര്‍ നല്‍കിയ പരാതിയുടെ ചിത്രം
ഹണി ഭാസ്‌കര്‍, ഹണി ഭാസ്‌കര്‍ നല്‍കിയ പരാതിയുടെ ചിത്രം

ദുബായ്: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറിന്റെ പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പോലീസ് ആണ് എഫ്ഐഎആർ രജിസ്റ്റർ ചെയ്തത്. മധു, പോൾ ഫ്രെഡി, അഫ്സൽ കാസിം, വി ഹെയ്റ്റ് സിപിഎം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസ്. ഹണി ഭാസ്കറിന്റെ ഫേസ്ബുക്കിൽ നിന്നും ചിത്രങ്ങളെടുത്ത്, അവരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിച്ചെന്നാണ് പരാതി.

സാമൂഹിക മാധ്യമത്തിലൂടെ ചാറ്റ് ചെയ്ത ശേഷം രാഹുൽ മാങ്കൂട്ടത്തിൽ, ഇതേക്കുറിച്ച് സുഹൃത്തുക്കളോട് മോശമായി സംസാരിച്ചെന്ന് ഹണി ഭാസ്കർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായ അധിക്ഷേപം നേരിടുന്നു എന്നാണ് ഹണി ഭാസ്കറിന്റെ പരാതി.

Content Highlights: 9 individuals face police charges for cyberbullying expat author Honey Bhaskar on social media