ഗാന്ധിയൻ മൂല്യങ്ങൾ രാജ്യത്തിന് ശക്തിനൽകി- ചാണ്ടി ഉമ്മൻ

ദുബായ്: ഗാന്ധിയൻ മൂല്യങ്ങളാണ് ഇന്ത്യയെ ഒന്നായി ചേർത്തുനിർത്തിയതെന്നും വർഗ്ഗീയ വിദ്വേഷങ്ങൾക്കിടയിലും തകരാത്ത ഗാന്ധിദർശനങ്ങളാണ് ഇന്ത്യയുടെ ആത്മാവായി രാജ്യത്തിന് ശക്തി നൽകിയതെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ.
ദുബായ് ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജീസ് ജോർജ് അധ്യക്ഷത വഹിച്ചു. ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ.നാസർ മുഖ്യപ്രഭാഷണം നടത്തി. ദുബായ് വർക്കിംഗ് പ്രസിഡന്റ് ബി.പവിത്രൻ, ടൈറ്റസ് പല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ, ബെഞ്ചമിൻ, ബിജോ തോമസ്, ആന്റോ അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ഫിറോസ് മുഹമ്മദലി സ്വാഗതം പറഞ്ഞു.