ടാക്‌സികളില്‍ വിലപിടിപ്പുള്ളവസ്തുക്കള്‍ മറന്നുവെച്ചാല്‍ ആര്‍.ടി.എ.യെ ബന്ധപ്പെടണമെന്ന് അധികൃതര്‍

ദുബായ്: യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍, പേഴ്സ്, ലാപ്‌ടോപ്പ് തുടങ്ങിയ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ടാക്‌സികളില്‍ മറന്നുവച്ചാല്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ (ആര്‍.ടി.എ.) ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ടാക്‌സി യാത്രകളില്‍ നഷ്ടപ്പെട്ടതും മറന്നുവച്ചതുമായ വസ്തുക്കള്‍ തിരികേ ലഭിക്കുന്നതിന് അതോറിറ്റിയുടെ ഹെല്‍പ്പ്‌ലൈന്‍ (800 9090), സ്മാര്‍ട്ട് ആപ്പ്, വെബ്സൈറ്റ്, ആര്‍.ടി.എ. സ്റ്റേഷന്‍ എന്നിവ വഴി പരാതിപ്പെടാം. ടാക്‌സിയുടെ നമ്പര്‍ പ്ലേറ്റ്, യാത്രാസമയം ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ സഹിതമാണ് പരാതിപ്പെടേണ്ടത്. പരാതിക്കാരന്‍ യാത്ര ചെയ്ത ടാക്‌സി കണ്ടുപിടിച്ച് ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ അധികൃതര്‍ നല്‍കും. ഉപഭോക്താവിന്റെ അഭ്യര്‍ഥന പ്രകാരം മറന്നു വച്ചതോ നഷ്ടപ്പെട്ടതോ ആയ വസ്തുക്കളുമായി വരുന്ന ടാക്‌സി ഡ്രൈവര്‍ക്ക് നിശ്ചിത യാത്രാനിരക്ക് നല്‍കണം. യാത്രക്കാരുടെ വിലപ്പെട്ട വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ തിരിച്ചേല്‍പ്പിക്കുന്ന ഡ്രൈവര്‍മാരെ പ്രശസ്തിപത്രം നല്‍കി ആര്‍.ടി.എ. യും ദുബായ് പോലീസും ആദരിക്കാറുണ്ട്.
Content Highlights: contact RTA if valuables are left behind in taxis