സീ കേരളം വിഷു ആഘോഷം ശനിയാഴ്ച

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: ക്ലബ്ബ് എഫ്.എം 99.6 ആയി ചേര്‍ന്ന് സീ കേരളം സംഘടിപ്പിക്കുന്ന വിഷു ആഘോഷം നാളെ നടക്കും. വിഷു വൈബ് എന്ന പേരില്‍ ശനിയാഴ്ച ദുബായ് മര്‍ഹബാ മാളിലാണ് പരിപാടി.

വൈകീട്ട് 6.30-ന് പൊളി പായസം, കുട്ടി മലയാളി, ലൈവ് ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. 10,000 ദിര്‍ഹം വരെ നേടാനുള്ള അവസരമുണ്ടാകും.

കുട്ടി മലയാളി മത്സരം അഞ്ച് വയസ്സുവരെയുള്ളവര്‍ക്കും, ആറ് മുതല്‍ 10 വയസ്സുവരെയുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് നടക്കുക.

Content Highlights: Zee Keralam Vishu celebration