സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനുമായി പിങ്ക് കാരവാന്‍ ചൊവ്വാഴ്ച അല്‍ ഐനില്‍

അബുദാബി : സൗജന്യ സ്തനാർബുദ ബോധവത്കരണ കാമ്പയിനുമായി ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ (എഫ്.സി.ഒ.പി.) സംരംഭമായ പിങ്ക് കാരവൻ ചൊവ്വാഴ്ച അൽ ഐനിൽ ഉണ്ടാകും.
അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) നൈമ സ്റ്റേഷനിൽ ഉച്ചതിരിഞ്ഞ് മൂന്നു മുതൽ രാത്രി ഒൻപതു വരെ സൗജന്യ സേവനമുണ്ടായിരിക്കും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മുതൽ രാത്രി ഒൻപതു വരെ യാസ് സൗത്ത് സ്റ്റേഷനിലും പിങ്ക് കാരവനുണ്ടാകും.
ഷാർജ അൽ ജാദയിൽ ഈ മാസം നാലു മുതൽ ആറു വരെ പിങ്ക് കാരവന്റെ മൊബൈൽ, മിനി ക്ലിനിക്കുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യ സേവനങ്ങൾ നൽകും. അൽ ജാദയിലെ സാദ് ഫുഡ് ട്രക്കുകൾക്ക് സമീപത്തായി ദിവസവും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയാണ് സൗജന്യ പരിശോധനയുണ്ടാവുക.
രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുകയാണ് ലക്ഷ്യം.
അർബുദം പ്രതിരോധിക്കാനുള്ള നടപടികൾ, സ്വയം പരിശോധനകൾ, നിശ്ചിത ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും ബോധവത്കരിക്കും.
Content Highlights: Breast Cancer Awareness Campaign in Al Ain