ദേശീയ ദിനത്തില്‍ ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി അജ്മാന്‍

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്മാൻ വിനോദസസഞ്ചാര, സാംസ്‌കാരിക, ഇൻഫര്‍മേഷൻ വകുപ്പ് 603 വാഹനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ '54 ഈദ് അല്‍ ഇത്തിഹാദ്' എന്ന വാചകം
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്മാൻ വിനോദസസഞ്ചാര, സാംസ്‌കാരിക, ഇൻഫര്‍മേഷൻ വകുപ്പ് 603 വാഹനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ '54 ഈദ് അല്‍ ഇത്തിഹാദ്' എന്ന വാചകം

അജ്മാന്‍: യുഎഇ ദേശീയ ദിനാഘോഷത്തിലൂടെ ലോക ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി അജ്മാന്‍. 603 വാഹനങ്ങള്‍ ഉപയോഗിച്ച് '54 ഈദ് അല്‍ ഇത്തിഹാദ്' എന്ന വാചകങ്ങള്‍ എഴുതിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ആഘോഷ വാക്യങ്ങളെന്ന റെക്കോഡാണ് അജ്മാനിന് ലഭിച്ചത്. വിനോദസസഞ്ചാര, സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു പരിപാടി. സംഘാടന മികവിനെ ഗിന്നസ് ജഡ്ജിങ് പാനല്‍ പ്രശംസിച്ചു. ലോകോത്തര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനുള്ള എമിറേറ്റിന്റെ കഴിവിനെയാണ് നേട്ടം അടയാളപ്പെടുത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അജ്മാന്‍ ഗതാഗത അതോറിറ്റി, അജ്മാന്‍ ഹോള്‍ഡിങ്, റയാത്ത് കമ്പനി എന്നിവ സംയുക്തമായാണ് റെക്കോഡ് സൃഷ്ടിച്ചത്.

Content Highlights: Ajman Sets Guinness World Record on UAE National Day with Grand Vehicle Display