'സ്മാര്‍ട്ട് ആംബുലന്‍സ് സേവന'ങ്ങളുമായി അബുദാബി സിവില്‍ ഡിഫന്‍സ്

സ്മാര്‍ട്ട് ആംബുലന്‍സ് സേവനസംവിധാനം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
സ്മാര്‍ട്ട് ആംബുലന്‍സ് സേവനസംവിധാനം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

അബുദാബി: പൊതുജനാരോഗ്യസുരക്ഷ മെച്ചപ്പെടുത്താനായി ആംബുലന്‍സ് സേവനസംവിധാനങ്ങള്‍ സ്മാര്‍ട്ടാക്കിക്കൊണ്ട് അബുദാബി സിവില്‍ ഡിഫന്‍സ്. ആരോഗ്യമേഖലയിലെ വിദഗ്ധരായ എന്‍ജിനിയര്‍മാര്‍, പ്രോഗ്രാമര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ സംവിധാനം രൂപകല്പനചെയ്തത്. ആംബുലന്‍സിലെ നഴ്സുമാര്‍ക്ക് എമര്‍ജന്‍സി റൂമുകളുമായും ഡോക്ടര്‍മാരുമായും രോഗിയുടെ തത്സമയവിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതാണ് സവിശേഷത. ആരോഗ്യപരിപാലന മേഖലയില്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനാണ് സംവിധാനം ലക്ഷ്യമിടുന്നത്.

Content Highlights: Abu Dhabi Civil Defense with 'Smart Ambulance Services'