നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ സോക്കര്‍ ഫെസ്റ്റ്' ഫിക്‌സ്ചര്‍ പ്രകാശനം

.
.

ജിദ്ദ: നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ 'സോക്കര്‍ ഫെസ്റ്റ്' ന്റെ ഫിക്‌സ്ചര്‍ പ്രകാശനം ഷറഫിയ ക്വാളിറ്റി ഹോട്ടലില്‍ വിപുലമായ പരിപാടികളോടെ നടന്നു. 'ഫുട്‌ബോളാണ് ലഹരി, കളിക്കളമാണ് ആവേശം' എന്ന മുദ്രാവാക്യവുമായി മെയ് 2 മുതല്‍ 23 വരെ (നാല് വെള്ളിയാഴ്ചകളില്‍) ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. 8 പ്രമുഖ സീനിയര്‍ ടീമുകളും 8 വെറ്ററന്‍സ് ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഷറഫിയ ഏരിയ സെക്രട്ടറി അമീന്‍ വേങ്ങൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഫിക്‌സ്ചര്‍ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറര്‍ സി.എം അബ്ദുറഹ്‌മാന്‍, ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട്, ജെഎഫ്എഫ് പ്രതിനിധി നിഷാദ് വയനാട്, വാഹീദ് സമന്‍, റയാന്‍ കാഫ് ലോജിസ്റ്റിക്‌സ്, മുസ്തഫ വിജയ് മസാല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിനു മുണ്ടക്കയം ടൂര്‍ണമെന്റ് വിശദാംശങ്ങളും, ടെക്‌നിക്കല്‍ കമ്മിറ്റി അംഗം അഷ്ഫര്‍ ബൈ ലോ അവതരണവും നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇസ്ഹാഖ് പരപ്പനങ്ങാടി ഫിക്‌സ്ചര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.

സീനിയര്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കെഎഎഫ് ലോജിസ്റ്റിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും, റണ്ണേഴ്‌സ് അപ്പിന് വിജയ് മസാല സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.

പത്രസമ്മേളനത്തില്‍ അമീന്‍ വേങ്ങൂര്‍, മുജീബ് പൂന്താനം, ഫൈസല്‍ കോടശ്ശേരി, ബിനു മുണ്ടക്കയം, ഇസ്ഹാഖ് പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു. അനസ് കൂരാട് നന്ദി പ്രകാശിപ്പിച്ചു.

Content Highlights: Soccer Fest 7s Football Tournament in Jeddah