സൗദിയിൽ ടൂറിസം മേഖല കുതിക്കുന്നു; താമസസൗകര്യ രജിസ്‌ട്രേഷനിൽ 29% വളർച്ച

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയിൽ വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്ന മേഖലയിലെ രജിസ്‌ട്രേഷനുകൾ ഒരു വർഷത്തിനിടെ 29 ശതമാനം വർധിച്ചു. സൗദി വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

2026 സെപ്റ്റംബർ അവസാനത്തോടെ ഈ മേഖലയിൽ 20,560 സജീവ വാണിജ്യ രജിസ്‌ട്രേഷനുകൾ രേഖപ്പെടുത്തി. 2025ലെ ഇതേ കാലയളവിൽ ഇത് 15,965 ആയിരുന്നു. ഒരു വർഷത്തിനിടെ 4,595 രജിസ്‌ട്രേഷനുകളുടെ വർധനയുണ്ടായി.

ഏറ്റവും കൂടുതൽ രജിസ്‌ട്രേഷനുകളുള്ളത് മക്ക പ്രവിശ്യയിലാണ്. 8,075 രജിസ്‌ട്രേഷനുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. 7,110 രജിസ്‌ട്രേഷനുകളുമായി റിയാദ് രണ്ടാം സ്ഥാനത്തും 1,988 എണ്ണവുമായി മദീന മൂന്നാം സ്ഥാനത്തുമാണ്.

1,456 രജിസ്‌ട്രേഷനുകളുമായി കിഴക്കൻ പ്രവിശ്യ നാലാം സ്ഥാനത്തുണ്ട്. അസീർ പ്രവിശ്യയാണ് അഞ്ചാം സ്ഥാനത്ത്.

സൗദിയിൽ ടൂറിസം മേഖലയിലെ വളർച്ചയും വിനോദസഞ്ചാരികൾക്കായി കൂടുതൽ താമസസൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളും ശക്തമാകുന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ.

Content Highlights: Saudi tourism accommodation registrations increased by 29% year-on-year by September 2026., Total active commercial registrations reached 20,560, up from 15,965 in 2025., Makkah province leads with 8,075 registrations, followed by Riyadh and Madinah.