9 മാസത്തിനിടെ സൗദിയിൽ 29,000-ത്തോളം കെട്ടിട ഒഴിപ്പിക്കൽ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ 2026ലെ ആദ്യ ഒമ്പത് മാസത്തിനിടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള കോടതി വിധികൾ നടപ്പാക്കാൻ 28,900ത്തോളം അപേക്ഷകൾ ലഭിച്ചതായി ഔദ്യോഗിക കണക്കുകൾ. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ രജിസ്റ്റർ ചെയ്തത് റിയാദ് മേഖലയിലാണ്. 10,200ത്തിലധികം അപേക്ഷകളാണ് റിയാദ് മേഖലയിൽ ലഭിച്ചത്.
സൗദി നീതിന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ചു, 8,700 അപേക്ഷകളുമായി മക്ക മേഖല രണ്ടാം സ്ഥാനത്തും 4,500 അപേക്ഷകളുമായി കിഴക്കൻ പ്രവിശ്യ മൂന്നാം സ്ഥാനത്തുമാണ്. മദീന മേഖലയിൽ 1,700 അപേക്ഷകളും അസീർ മേഖലയിൽ 853 അപേക്ഷകളും ഖസീം മേഖലയിൽ 831 അപേക്ഷകളും ജിസാൻ മേഖലയിൽ 652 അപേക്ഷകളും രേഖപ്പെടുത്തി.
തബൂക്കിൽ 437 അപേക്ഷകളും ഹായിലിൽ 433 അപേക്ഷകളും അൽ ജൗഫിൽ 214 അപേക്ഷകളും ലഭിച്ചു. രാജ്യത്ത് ഏറ്റവും കുറവ് കെട്ടിട ഒഴിപ്പിക്കൽ ഉത്തരവുകൾ നടപ്പാക്കുന്നതിനുള്ള അപേക്ഷകൾ രേഖപ്പെടുത്തിയത് നജ്റാൻ മേഖലയിലാണ്. ആകെ 169 അപേക്ഷകളാണ് ഇവിടെ ലഭിച്ചത്.
Content Highlights: saudi news