റിയാദിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അന്തരിച്ചു

റിയാദ്: മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം 25 വർഷത്തിലധികമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: മുസമ്മിൽ, ഫാത്തിമ മിഷാൽ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെൽഫെയർ വിംഗ് പ്രവർത്തകരായ റഫീഖ് പുല്ലൂർ, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവർക്കൊപ്പം നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവരും രംഗത്തുണ്ട്.
Content Highlights: saudi news