സൗദിയിലെ തബൂക്കിൽ മഴയും വെള്ളപ്പൊക്കവും, സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി

തബൂക്ക്: സൗദിയിലെ തബൂക്ക് മേഖലയിൽ ഇന്ന് (ശനിയാഴ്ച) കനത്ത മഴ പെയ്തു. ഇത് മേഖലയിലെ പല സ്ഥലങ്ങളിലും ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമായി.
പ്രദേശത്ത് അതിവേഗ കാറ്റ്, ആലിപ്പഴം, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയോടൊപ്പം കനത്ത മഴയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
മഴക്കാലത്ത് ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജലാശയങ്ങൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
Content Highlights: Rain Alert in Tabuk, Saudi