2026-ലെ ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്‌കാരം സാദിഖലി ശിഹാബ് തങ്ങൾക്ക്

മക്ക: മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾക്ക് മലപ്പുറം ജില്ലയിലെ പെരുവെള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി എർപ്പെടുത്തിയ ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്‌കാരത്തിന് ഇത്തവണ സാദിഖലി ശിഹാബ് തങ്ങളെ തെരെഞ്ഞെടുത്തു. വയനാട് പ്രകൃതി ദുരന്തത്തിൽ ഉരുളെടുത്ത നൂറുകണക്കിന് മനുഷ്യർക്ക് താങ്ങും തണലുമായി 101 വീടുകൾ നിർമ്മിച്ച് അതിന് നേതൃത്വം നൽകിയ സാദിഖലി തങ്ങളെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിയമ സഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പുലർത്തിയ രീതികളും മാനദണ്ഡങ്ങളും അത് വഴി മുസ്ലിം ലീഗിന് ചരിത്രത്തിൽ തുല്യതയില്ലാത്ത തിളക്കമാർന്ന 22 അംഗ നിയമസഭാംഗത്വവും സാദിഖലി ശിഹാബ് തങ്ങളുടെ മികവാണെന്നും ജൂറി അംഗങ്ങൾ വിലയിരുത്തി.
പ്രൊഫ: അബിദ് ഹുസൈൻ തങ്ങൾ, പി സുരേന്ദ്രൻ , ഡോ : വി പി അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ജൂൺ ആറിന് ശനിയാഴച വൈകുന്നേരം 7 മണിക്ക് കാടപ്പടി സോഫിയ ലോഞ്ചിൽ നടക്കുന്ന പുരസ്‌കാര ദാന ചടങ്ങിൽ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി ,സണ്ണി ജോസഫ്, കെ എം ഷാജി ,പി കെ ബഷീർ, എൻ ശംസുദ്ദീൻ, അബ്ദു സമദ് സമദാനി എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, ടി വി ഇബ്രാഹിം എംഎൽഎ, പി കെ ഫിറോസ് എംഎൽഎ , പി എം എ സമീർ എംഎൽഎ, അഡ്വ: വി കെ ഫൈസൽ ബാബു എംഎൽഎ, പി കെ നവാസ് എംഎൽഎ, ടി പി അഷ്റഫലി എംഎൽഎ , മുസ്ലിം ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി എം എ സലാം, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, വൈസ് പ്രസിഡന്റ് എ.പി സ്മിജി , പി അബ്ദുൽ ഹമീദ്, വി പി അബ്ദുൽ ഹമീദ് മാസ്റ്റർ, എം എ അസീസ്, മാതാപുഴ മുഹമ്മദ് കുട്ടി തുടങ്ങി മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Content Highlights: Sadiqali Shihab Thangal selected for the 2026 Hyderali Shihab Thangal Sevana Ratna Award., Recognized for building 101 homes for Wayanad disaster victims., Awarded for strategic leadership in the 2026 legislative assembly elections., Ceremony scheduled for June 6th at Kadappadi Sofia Lounge.