പാര്‍പ്പിട യൂണിറ്റുകള്‍ വാടകയ്ക്ക് നല്‍കുമെന്ന് വ്യാജ പരസ്യം; അഞ്ചംഗ സംഘം റിയാദില്‍ പിടിയില്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: പാര്‍പ്പിട യൂണിറ്റുകള്‍ വാടകയ്ക്ക് നല്‍കുമെന്ന വ്യാജ പരസ്യം നല്‍കി സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പ് നടത്തിയ സംഘത്തെ റിയാദ് പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം അറസ്റ്റ് ചെയ്തു. ഒരു സൗദി യുവാവും നാല് സിറിയന്‍ പൗരന്മാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്.

തട്ടിപ്പിലൂടെ കൈക്കലാക്കിയ വന്‍തുകയും തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണടക്കമുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്. വിദേശത്തുള്ളവരുടെ കൂടെ സഹകരണത്തോടെയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Content Highlights: Riyadh police arrest gang of 5 for running a rental housing scam on social media