പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം വിഎസ്- കലാഭവന്‍ നവാസ്- ഷാനവാസ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം (പെന്റിഫ്) വി.എസിനെയും കലാഭവന്‍ നവാസിനെയും ഷാനവാസിനെയും അനുസ്മരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്‌റഫ് താഴെക്കോട് സ്വാഗതം പറഞ്ഞു. 'പശു മാതാവാണെങ്കില്‍ നിങ്ങളുടെ അച്ചനാരാണെന്ന' വി.എസിന്റെ പ്രസിദ്ധമായ വാക്കുകള്‍ ഓര്‍മിപ്പിച്ച്, വി.എസ്. എന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഇരകള്‍ക്കും ഒപ്പമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം കഷ്ടപ്പെടുന്നവര്‍ക്ക് തീരാനഷ്ടമാണെന്നും അധ്യക്ഷപ്രസംഗത്തില്‍ അയ്യൂബ് മുസ്ലിയാരകത്ത് പറഞ്ഞു.
വി.എസ്. എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്‍ഥ കമ്യൂണിസ്റ്റായിരുന്നു. കൃത്യമായ നിലപാടുകളും അതിനുവേണ്ടി പൊരുതുകയും ചെയ്തിരുന്ന ജനാധിപത്യവാദിതന്നെയായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ നിലപാടാണ് മന്ത്രിമാര്‍ ഇപ്പോള്‍ പിന്തുടരുന്നതെന്നും ഉദാഹരണ സഹിതം പറഞ്ഞാണ് പെന്റിഫ് വൈസ് പ്രസിഡന്റ് നൗഷാദ് ബാബു, വി.എസിനെ അനുസ്മരിച്ചത്.
വി.എസിന്റെ നിലപാടുകള്‍ തന്നെയാണ് മറ്റുരാഷ്ട്രീയക്കാരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും പോരാട്ട വീര്യവും ശത്രുക്കള്‍ക്കുപോലും മതിപ്പുളവാക്കുന്നതായിരുന്നു. ഇത്രയും ദീര്‍ഘകാലം പാവപ്പെട്ടവര്‍ക്കുവേണ്ടി പോരാട്ടങ്ങള്‍ നടത്തിയ വേറൊരു കമ്മ്യൂണിസ്റ്റുകാരനുമില്ലെന്ന് പറയാമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുസാഫിര്‍ പറഞ്ഞു.
അന്തരിച്ച സിനിമ താരങ്ങളായ കലാഭവന്‍ നവാസിനെയും പ്രേംനസീന്റെ മകന്‍ ഷാനവാസിനെയും ഡോ. ഇന്ദു അനുസ്മരിച്ചു. രണ്ടുപേരുടേയും മരണങ്ങള്‍ അവര്‍ ജ്വലിച്ചു നില്‍ക്കുന്ന സമയത്തായതിനാല്‍ കലാകേരളത്തിനു തീരാത്ത നഷ്ടമാണെന്ന് ഇന്ദു പറഞ്ഞു. രക്ഷാധികാരികളായ ലത്തീഫ് കാപ്പുങ്ങല്‍, മുജീബ് റീഗള്‍, വൈസ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി, ഖജാഞ്ചി നാസര്‍ ശാന്തപുരം എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് കെന്നഡിയില്‍നിന്ന് പകര്‍ച്ചവ്യാധികളിലും പൊതുജനാരോഗ്യത്തിലും ഡോക്ടറേറ്റ്, ആന്തരിക വൈദ്യശാസ്ത്രത്തിനും സമൂഹ ക്ഷേമത്തിനും ഐഎഫ്ഇഎ അവാര്‍ഡ് എന്നിവ ലഭിച്ച ഡോ. ഇന്ദുവിനുള്ള ഉപഹാരം രക്ഷാധികാരികളായ മുജീബ് റീഗളും, ലത്തീഫ് കാപ്പുങ്ങലും സംയുക്തമായി സമ്മാനിച്ചു.
നൗഷാദ് ചാത്തല്ലൂര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന 'റാഫി കി യാദേന്‍' എന്ന സ്മരണാഞ്ജലിയില്‍ മിര്‍സ ഷരീഫ്, ജമാല്‍പാഷ, കരീം മാവൂര്‍, മുഹ്‌സിന്‍ തയ്യില്‍, അസ്‌കര്‍ ആലിക്കല്‍, ആരിഫ ഹുവൈസ്, റെയിസ അമീര്‍ എന്നിവര്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ചു. നാസര്‍ ശാന്തപുരം, മുഹമ്മദ് റാഫിയുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് പ്രോഗ്രാം ഏറെ ആകര്‍ഷകവും ശ്രോതാക്കള്‍ക്ക് പുതുമനിറഞ്ഞതുമായിരുന്നു. മുസ്തഫകോഴിശ്ശേരിയുടെ നേതൃത്വത്തില്‍ ഹുവൈസ്, ഷമീം അയ്യൂബ്, സക്കീര്‍ വലമ്പൂര്‍, അലി ഹൈദര്‍ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
Content Highlights: Perinthalmanna NRI Forum remembers VS Achuthanandan, Kalabhavan Navas, and Shanavas