സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ മധുവായിക്ക് സ്വീകരണം നല്‍കി

ജിദ്ദ: ഉംറ നിര്‍വഹിക്കുവാന്‍ എത്തിയ കൊണ്ടോട്ടി അക്ഷര ക്ലബ്ബ് ജനറല്‍ സെക്രട്ടറിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ മധുവായി നസീറിന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സ്വീകരണം നല്‍കി. മനാല്‍ ജിദ്ദ ഹോട്ടലില്‍ നടന്ന ചടങ്ങ് സലിം മധുവായിയുടെ അധ്യക്ഷതയില്‍ ഹസ്സന്‍ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.

കബീര്‍ കൊണ്ടോട്ടി, എ.ടി. ബാവ തങ്ങള്‍, ഗഫൂര്‍ ചുണ്ടക്കാടന്‍, ഇര്‍ഷാദ് കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കബീര്‍ കൊണ്ടോട്ടി ഉപഹാരം നല്‍കി. കബീര്‍ നീറാട്, എ.ടി നസ്‌റു തങ്ങള്‍, പി.സി അബൂബക്കര്‍, ജംഷി കടവണ്ടി, റഫീഖ് മധുവായി, എ.ടി. റഫീഖലി തങ്ങള്‍, ശാലു വാഴയൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കബീര്‍ തുറക്കല്‍ ഖിറാഅത്ത് നടത്തി. റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും, റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

Content Highlights: reception