ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 22 ന്

മസ്‌കറ്റ്: ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 22 ന് വെള്ളിയാഴ്ച നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്‌സീറിലെ 17-ാമത്തെ ജുസ്അ് ആസ്പദകമാക്കിയാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. റൂവി, സീബ്, ബര്‍ക്ക, സലാല, സോഹാര്‍ എന്നീ സെന്ററുകളിലായി ഉച്ച്ക്ക് 2.30 ന് ഒബ്ജക്ടീവ് മാതൃകയില്‍ പരീക്ഷ നടക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Content Highlights: quran exam