അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം

അല്‍ഖര്‍ജ് ഏരിയ നടത്തിയ അനുസമരണത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് സംസാരിക്കുന്നു.
അല്‍ഖര്‍ജ് ഏരിയ നടത്തിയ അനുസമരണത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് സംസാരിക്കുന്നു.

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം രണ്ട് ദിവസങ്ങളിലായി വിപുലമായി സംഘടിപ്പിച്ചു. റിയാദ് നഗരത്തോട് ചേർന്ന 12 ഏരിയകളെ അഞ്ച് മേഖലകളായി തിരിച്ച് മേഖലാതലത്തിലും ദവാദ്മി, മുസാഹ്‌മിയ, അൽഖർജ് ഏരിയകളിൽ പ്രത്യേകമായും അനുസ്മരണ പരിപാടികൾ നടന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തകർക്ക്ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ഊർജവും പകർന്ന കോടിയേരിയുടെ രാഷ്ട്രീയ ജീവിതവും സംഘടനാ പ്രവർത്തനവും വിവിധ യോഗങ്ങളിൽ അനുസ്മരിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് സംവിധാനത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനും നിയമപാലനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി നടത്തിയ ഇടപെടലുകളും യോഗത്തിൽ ചർച്ചയായി. ജനമൈത്രി സുരക്ഷാ പദ്ധതി ഉൾപ്പെടെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ കാലത്താണ് അടിത്തറ പാകിയതെന്നും യോഗം വിലയിരുത്തി.എന്നാൽ ഇന്ന് ഇടതുപക്ഷ പ്രവർത്തകരെയും എതിർ ശബ്ദങ്ങളെയും അടിച്ചമർത്തുന്നതിനുള്ള മർദനോപാധിയായി കേരള പൊലീസിനെ മാറ്റുന്ന സാഹചര്യമാണുള്ളതെന്നും അനുസ്മരണ യോഗങ്ങളിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പോലീസ്‌ സംവിധാനത്തെ ജനാധിപത്യപരവും ജനകീയവുമായ ഉത്തരവാദിത്തങ്ങളുമായി ബന്ധിപ്പിച്ച കോടിയേരിയുടെ സമീപനം ഇന്നത്തെ കേരളത്തിലെ പൊലീസ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും പ്രസക്തമാണെന്ന് യോഗങ്ങൾ വിലയിരുത്തി.കോടിയേരി ബാലകൃഷ്ണനോടുള്ള ആദരവും അദ്ദേഹത്തിന്റെ ജനപക്ഷ രാഷ്ട്രീയ നിലപാടുകളോടുള്ള പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് കേളി കഴിഞ്ഞ മൂന്ന് വർഷമായി തലശ്ശേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള സഹായവും തുടർന്നുവരികയാണ്.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന സനയ്യ അർബയീൻ, ബത്ത, മർഗ്ഗബ് മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം ശ്രീഷ സുകേഷ് അധ്യക്ഷയായി. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ചേർത്തല സ്വാഗതം പറഞ്ഞു. മർഗ്ഗബ് രക്ഷാധികാരി സമിതി അംഗം സിജിൻ കൂവള്ളൂർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ., ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ കെ.ടി. ബഷീർ, ഉമ്മർ മുസ്ലിംവീട്ടിൽ, അനസ്, ജോർജ്, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. സനയ്യ അർബയീൻ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ന്യൂസനയ്യ, അസീസിയ, ബദിയ്യ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അധ്യക്ഷനായി. ബദിയ്യ രക്ഷാധികാരി സെക്രട്ടറി പ്രദീപ് ആറ്റിങ്ങൽ സ്വാഗതം പറഞ്ഞു. ന്യൂസനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി ജോയന്റ് സെക്രട്ടറി ഷാജി റസാക്ക്, ന്യൂസനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, ബദിയ്യ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, കുടുംബവേദി വൈസ് പ്രസിഡന്റ് അനിത അജിത്ത്, അസീസിയ ഏരിയ ട്രഷറർ ലജീഷ് നരിക്കോട് എന്നിവർ സംസാരിച്ചു.അസീസിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് നന്ദി പറഞ്ഞു.

സുലൈയിലെ അൽബിലാദിയ ഇസ്തറാഹയിൽ നടന്ന സുലൈ, നസീം മേഖലാ അനുസ്മരണത്തിന് രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അധ്യക്ഷനായി. സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി സ്വാഗതം പറഞ്ഞു. സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, കൃഷ്ണൻകുട്ടി, വിനോദ് മലയിൽ, ഗിരീഷ് കുമാർ, സുനിൽ ഉദിനൂക്കാരൻ എന്നിവർ സംസാരിച്ചു. നസീം രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു.

റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ഉമ്മുൽഹമാം, റൗദ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ സ്വാഗതം പറഞ്ഞു. ഉമ്മുൽഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷാജി കെ.കെ., ചന്ദ്രച്ചൂഡൻ, സോവിന എൻ.കെ, സലീം പി.പി., മുഹമ്മദ് ഷഫീഖ്, സുരേഷ് പി, ബിനീഷ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ നന്ദി പറഞ്ഞു.

ബത്തയിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന മലാസ്, ഒലയ്യ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ എസ്. അധ്യക്ഷനായി. മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. മലാസ് ഏരിയ സെക്രട്ടറി സുജിത്ത് വി.എം. അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ, കേളി ആക്ടിങ് ട്രഷറർ സിംനേഷ് വയനാട്, സെക്രട്ടറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ സെക്രട്ടറി നൗഫൽ യു.സി., ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്‌റഫ് കണ്ണൂർ, അഷ്‌റഫ് പൊന്നാനി, കെ. അബ്ദുൽ വദൂദ്, അൻവർ, മുകുന്ദൻ, അമർ പൂളക്കൽ, ഷാജിത്ത് തറയിൽ, റിയാസ് പള്ളാട്ട്, കരീം പൈങ്ങോട്ടൂർ എന്നിവർ സംസാരിച്ചു. ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് നന്ദി പറഞ്ഞു.

ദവാദ്മി ഏരിയ ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിന് രക്ഷാധികാരി സമിതി അംഗം രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം മുജീബ് കെ.കെ. അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, സമിതി അംഗം ബിനു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ലിനീഷ്, നിസാറുദ്ദീൻ, യൂണിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു. സുബൈർ പുഴക്കൽ നന്ദി പറഞ്ഞു.

അൽഖർജ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ സുബ്രഹ്‌മണ്യൻ, നാസർ പൊന്നാനി, സജീന്ദ്രബാബു, ജ്യോതിലാൽ ശൂരനാട്, അബ്ദുൽ സമദ്, ഗോപാലൻ ചെങ്ങന്നൂർ, രമേശ് എൻ.ജി. എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് സ്വാഗതവും ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.

മുസാഹ്‌മിയ ഏരിയ സംഘടിപ്പിച്ച അനുസ്മരണത്തിന് രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സുരേഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷാബു, നടരാജൻ, നൗഷാദ് ദുർമ, ഗോപി എന്നിവർ സംസാരിച്ചു. നൗഷാദ് ദുർമ നന്ദി പറഞ്ഞു.

Content Highlights: Kodiyeri Balakrishnan's memorial events were organized by Keli Art and Cultural Society over two days., Events took place across 5 zones and 12 areas in Riyadh, alongside special programs in Dawadmi, Musahmiya, and Al Kharj., Speakers highlighted his political career, organizational skills, and his contributions to the police department like the Janamaithri Suraksha project., Keli has been continuously supporting the Asraya Santhwana Kendra in Thalassery for the past three years in honor of Kodiyeri.