'ഗസല്‍ നിലാവ്' ഗാനവിരുന്ന് ആസ്വാദക മനം കവര്‍ന്നു

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'ഗസല്‍ നിലാവ്' ഗാനവിരുന്ന് ആസ്വാദക മനം കവര്‍ന്നു. ജിസാന്‍ അല്ലീത്തു റോഡിലുള്ള മരുഭൂമിയില്‍ ഖൈമ വില്ലേജില്‍ സംഘടിപ്പിച്ച പരിപാടി ആലാപന മികവ് കൊണ്ടും വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. പട്ടണത്തില്‍നിന്ന് മാറി മരുഭൂമിയിലെ തമ്പില്‍ ഗാനവിരുന്നു ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.
മന്‍സൂര്‍ ഫറൂകിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് മ്യൂസിക് ക്ലബ്ബ് ഓര്‍കെസ്ട്ര ടീമിനുകീഴില്‍ ജിദ്ദയിലെ പ്രശസ്ത ഗായകര്‍ ഗാനമാലപിച്ചു. മിര്‍സ ശരീഫ്, ജമാല്‍ പാഷ, മുംതസ് റഹ്മാന്‍, സീതി കൊളക്കാടന്‍, മുഹമ്മദ് കൂട്ടി അരിമ്പ്ര, ഹസീന അഷ്‌റഫ്, നവാസ് പെരിന്തല്‍മണ്ണ, റഹ്മത്ത് അലി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ വിപി, സെക്രട്ടറി ഹുസൈന്‍ കരിങ്കര, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍, മറ്റു ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂര്‍ എന്നിവര്‍ക്ക് പുറമെ നൗഫല്‍ ഉള്ളാടന്‍, അഫ്‌സല്‍ നാറാണത്ത്, റഹ്മത്ത് അലി, സുനീര്‍ എരഞ്ഞോളി, അസര്‍ത് അലി, ഫൈറൂസ്, യൂസുഫ്, സുഹൈല്‍ മഞ്ചേരി, ഹംസ കൂട്ടി, മുസ്തഫ മാസ്റ്റര്‍, സാദിക്ക് ചിറയില്‍, റാഫി ഒലിയില്‍, റൗഫ് തിരുരങ്ങാടി, ജാഫര്‍ വെന്നിയൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടന്‍ പരിപാടി നിയന്ത്രിച്ചു. സാബില്‍ മമ്പാട് നന്ദി പറഞ്ഞു.
Content Highlights: kmcc gazal night