ഇഫ്താർ സംഗമം ഒരുക്കി കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ

ജിദ്ദ: ജിദ്ദയിലുള്ള കാളികാവുകാരുടെ കൂട്ടായ്മയായ 'കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ' (കാപാ) 16-ാമത്തെ വർഷവും പതിവുപോലെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാളികാവിലും പരിസരപ്രദേശത്തുനിന്നും ജിദ്ദയിൽ ജോലി ആവശ്യത്തിനായി താമസിക്കുന്ന നിരവധി പേർ കുടുംബസമേതം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

ഇഫ്താറിനോടനുബന്ധിച്ചുനടന്ന സംഗമം മാധ്യമ പ്രവർത്തകൻ ജാഫറലി പാലേക്കോട് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിനിടയിലും നാടിന്റെ വികസനത്തിലും സഹായത്തിനർഹതപ്പെട്ടവരെ ചേർത്തുപിടിക്കാനും 'കാപാ' ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം നേരിട്ടറിയാൻ സാധിച്ചകാര്യം ഉദ്ഘാടകൻ സ്മരിച്ചു.

'കാപാ' പ്രസിഡണ്ട് സമീർ പൂളക്കൽ അദ്ധ്യക്ഷത വഹിച്ചു. അനസ് വി സംസാരിച്ചു. സാജിദ് ബാബു, സിറാജ് എടപ്പറ്റ, ഉമ്മർ കെ.കെ സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹുമയൂൺ കബീർ സ്വാഗതവും ശിഹാബ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.

Content Highlights: KAPA successfully organized its 16th annual Iftar event in Jeddah., The event brought together families from Kalikavu residing in Jeddah., Highlighting 15 years of consistent community service and charitable work., Key speeches focused on the organization's role in local development and social support.