34 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; ജോസ് സ്‌കറിയയ്ക്ക് യാത്രയയപ്പ് നൽകി

യാത്രയയപ്പ് ചടങ്ങില്‍ നിന്നും|photo:special arrangement
യാത്രയയപ്പ് ചടങ്ങില്‍ നിന്നും|photo:special arrangement

തബൂക്ക്: 34 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് തബൂക്കിനോട് വിടപറയുന്ന മാസ്സ് രക്ഷാധികാരി സമിതിയംഗം ജോസ് സ്‌കറിയയ്ക്ക് (സ്‌കറിയ കെ. ആന്റണി) മാസിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

തബൂക്ക് വി.എൽ.എസ്. അരീന റിസോർട്ടിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മാസിന്റെ ഉപഹാരം ജോസ് സ്‌കറിയയ്ക്ക് സമർപ്പിച്ചു.

മാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോസ് സ്‌കറിയ സംഘടനയുടെ ഉയർച്ചയിലും വളർച്ചയിലും നിർണായക സാന്നിധ്യമായിരുന്നു. തബൂക്കിൽ സംഘടന സംഘടിപ്പിച്ച വിവിധ കലാ-കായിക പരിപാടികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹം സംഘടനയ്ക്കുള്ളിൽ ശ്രദ്ധേയനായിരുന്നു.

യാത്രയയപ്പ് സമ്മേളനത്തിൽ ബിനുമോൻ ബേബി അധ്യക്ഷത വഹിച്ചു. മാസ്സ് രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസൽ നിലമേൽ, റഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ, സജിത്ത് കെ.പി., സജിത ടീച്ചർ, അല്ലി രമേശ്, പ്രിൻസ് ഫ്രാൻസിസ്, സെൻസൻ കുര്യാക്കോസ്, ചന്ദ്രശേഖര കുറുപ്പ്, വിശ്വൻ പാലക്കാട്, മനോജ് മമ്പാട് എന്നിവർ ആശംസകൾ നേർന്നു.പ്രവീൺ പുതിയാണ്ടി സ്വാഗതവും മാത്യു തോമസ് നന്ദിയും പറഞ്ഞു.കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പംതൊട്ടി സ്വദേശിയായ ജോസ് സ്‌കറിയ തബൂക്കിലെ യുണൈറ്റഡ് മോട്ടോർസ് കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

Content Highlights: Jose Scaria completed 34 years of expatriate life in Tabuk., MASS organized a warm farewell event at VLS Arena Resort, Tabuk., He was a founding leader and key contributor to MASS charitable and cultural activities., He worked as a mechanical supervisor at United Motors Company in Tabuk.