കൊച്ചി കൂട്ടായ്മ ഈദ്-വിഷു-ഈസ്റ്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

.
.

ജിദ്ദ: കൊച്ചി കൂട്ടായ്മ ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ്-വിഷു-ഈസ്റ്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കൊച്ചുഗായിക മിയ ഈസ മെഹക് എന്ന മിയക്കുട്ടി മുഖ്യാതിഥിയായിരുന്നു. 

2019 ല്‍ ജിബിന്‍ സമദ് കൊച്ചിയുടെ കാര്‍മികത്വത്തില്‍ പുനസംഘടിപ്പിച്ച കൊച്ചികൂട്ടായ്മ ജിദ്ദയുടെ സാംസ്‌കാരിക സാമൂഹിക കാരുണ്യ മേഖലകളില്‍ കൊച്ചികൂട്ടായ്മ ജിദ്ദ പ്രവത്തകരുടെ നേതൃത്വത്തില്‍ നടത്തിയ നേട്ടങ്ങളെക്കുറിച്ച് കൊച്ചികൂട്ടായ്മ ജിദ്ദ പ്രസിഡന്റ് സനോജ് സൈനുദ്ധീന്‍ ആമുഖപ്രഭാഷണം നടത്തി ആരംഭിച്ച ഈദ് വിഷു ഈസ്റ്റര്‍ ഫെസ്റ്റ്, സാമൂഹിക സങ്കരികരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിസ്സാമി നൈന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഗായിക മിയക്കുട്ടിക്ക് കൊച്ചി കൂട്ടായ്മ പ്രവര്‍ത്തകര്‍ പൊന്നാട ചാര്‍ത്തുകയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.

ഒഐസിസി നേതൃത്വത്തില്‍ നിന്നും കെ.ടി.മുനീര്‍, റഷീദ് കാവുങ്കല്‍, കെഎംസിസി നേതൃത്വത്തില്‍ നിന്നും വി.പി.മുസ്തഫ, നാസ്സര്‍ എടവനക്കാട്, മുന്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സലാഹ് കാരാടാന്‍, കബീര്‍ കൊണ്ടോട്ടി, സുല്‍ഫികര്‍ ഓതായി, ജാഫറലി പാലക്കോട്, ബാദുഷ എന്നിവര്‍ സംസാരിച്ചു. 

പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഹിജാസ് കളരിക്കലിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ പ്രമുഖ പാട്ടുകാര്‍, മിര്‍സ ശെരിഫ്, ജമാല്‍ പാഷ, സോഫിയ സുനില്‍, മുംതാസ്, മന്‍സൂര്‍ അലി, ബാബു ജോസഫ്, സൈഹ ഫാത്തിമ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ജിദ്ദയിലെ വിവിധ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ബാബു ജോസഫ് നന്ദി പറഞ്ഞു.

Content Highlights: eid vishu easter fest