റംസാനിൽ രണ്ട് വിശുദ്ധ പള്ളികളിൽ വിതരണം ചെയ്തത് 33.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണങ്ങൾ

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മക്ക: മക്ക ഹറം പള്ളിയുടെയും മദീന പ്രവാചക പള്ളിയുടെയും പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി റംസാനിൽ 33.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണങ്ങളാണ് വിതരണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

സൂര്യാസ്തമയ പ്രാർഥനയ്ക്ക് മുമ്പുള്ള തിരക്കേറിയ നോമ്പുതുറ മയങ്ങളിൽ, സുഗമവും സുരക്ഷിതവുമായ ഭക്ഷണ വിതരണം ഉറപ്പാക്കാൻ അതോറിറ്റി നിയുക്ത സ്ഥലങ്ങളിൽ വിപുലമായ ഭക്ഷണ വിതരണം സംഘടിപ്പിക്കുകയും കർശന ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

സേവന നിലവാരം മെച്ചപ്പെടുത്തുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു. ഇരു പള്ളികളിലുമെത്തിയ ആരാധകരെ പരിചരിക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിരുന്നത്.

രണ്ട് വിശുദ്ധ പള്ളികളിലേക്കുള്ള സന്ദർശകർക്ക് തടസ്സമില്ലാത്തതും ആത്മീയ സമ്പന്നവുമായ അനുഭവം നൽകുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു സേവനങ്ങൾ.

Content Highlights: 33.8 million Iftar meals provided during Ramadan., Strict health and safety standards maintained., Efficient crowd management and service optimization., Commitment to providing a seamless spiritual experience for pilgrims.