വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ  തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ പുതുക്കി പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇമ്മിണി ബല്യ ബഷീർ' എന്ന തലക്കെട്ടിൽ അനുസ്മരണ സമ്മേളനം ഐ.സി.സി. മുംബൈ ഹാളിൽ സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളെയും ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ബഷീറിയൻ ദർശനങ്ങൾ ഇന്നത്തെ കാലഘട്ടത്തിന് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ബഷീറിന്റെ കൃതികളിലെ ജീവിത വീക്ഷണങ്ങളെയും വായനാനുഭവങ്ങളെയും കുറിച്ച് ശോഭാ നായർ, ഷെഫീർ വാടാനപ്പള്ളി, ഷാനിബ് ഷംസുദ്ദീൻ, ഷംനാ ആസ്മി, സ്മിത പൗലോസ് എന്നിവർ സംസാരിച്ചു. ലത്തീഫ് ഗുരുവായൂരിന്റെ രംഗാവിഷ്കാരം ഫൈസൽ അബൂബക്കറിന്റെ കവിതാലാപനം, നൗഷാദിന്റെ ഗാനാലാപനം എന്നിവ അരങ്ങേറി. അസീസ് മഞ്ഞിയിൽ ബഷീർ സ്മരണകൾ പങ്കുവെച്ചു.

പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ പ്രസിഡന്റ് അലി ഹസൻ അധ്യക്ഷത വഹിച്ചു. നിഷാദ് ഗുരുവായൂർ സ്വാഗതവും ഷജീർ മുല്ലക്കര നന്ദിയും രേഖപ്പെടുത്തി. ഹാരിസ്, നൂറുസ്സമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Content Highlights: The Pravasi Welfare Thrissur district committee organized a special commemorative event titled 'Immini Balya Basheer' at the ICC Mumbai Hall in Doha to honor the timeless philosophy and literary contributions of the legendary writer Vaikom Muhammad Basheer.