നാല്പതാം വാര്‍ഷികാഘോഷം; രക്തദാന ക്യാമ്പ് നടത്തി യുഎംഎഐ

.
.

യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്പതാം വാര്‍ഷികാഘോഷത്തിന് രക്തദാന ക്യാമ്പിലൂടെ തുടക്കം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി  സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.  

ഹമദ് ബ്ലഡ് ഡൊണെഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കല്‍ മാനേജര്‍ സിദ്ദീഖ് അല്‍ മഹ്‌മൂദി, ഐഎസ്‌സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാന്‍, ഐഎസ്‌സി ചെയര്‍മാന്‍ ഡോ.അബ്ദുസ്സമദ്, ഐസിസി ജന: സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐസിബിഎഫ്  വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, ഐഎസ്‌സിഎംസി മെംബര്‍ ഹംസ കരിയാട്, എസ്എഎം ബഷീര്‍, വര്‍ക്കി ബോബന്‍, അസീസ് ഹാജി എടച്ചേരി, റഹൂഫ് കൊണ്ടോട്ടി, അതീഖ് റഹ്‌മാന്‍, നവാസ് കോട്ടക്കല്‍ എന്നിവര്‍ അതിഥികളായി. യുഎംഎഐ സെക്രട്ടറി ഷബീര്‍ വാണിമേല്‍, പിആര്‍ ഇന്‍ചാര്‍ജ് സികെ ഉബൈദ്, കുങ്ഫു അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, അബ്ദുള്ള പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: umai blood donation camp