റാഫി പാറക്കാട്ടിലിന് പ്രേം നസീർ സുഹൃത് സമിതിയുടെ ആദരം

ദോഹ: വിജയമന്ത്രങ്ങൾ, മോണിംഗ് വൈബ്സ് എന്നീ പ്രചോദനാത്മക പോഡ്കാസ്റ്റുകളുടെ അവതാരകനായ റാഫി പാറക്കാട്ടിലിന് പ്രേം നസീർ സുഹൃത് സമിതിയുടെ ആദരം. സ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിലാണ് മികച്ച അവതാരകനായ റാഫി പാറക്കാട്ടിലിനെ പ്രേം നസീർ സുഹൃത് സമിതി പൊന്നാടയണിയിച്ച് ആദരിച്ചത്.
പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ പൊന്നാടയണിയിച്ചു. സാമൂഹ്യ പ്രവർത്തരായ ജയപാൽ തിരുവനന്തപുരം, അബ്ദുൽ റഊഫ് കൊണ്ടോട്ടി, റഊഫ് മലയിൽ, സുബൈർ പാണ്ടവത്ത്, മൻസൂർ മാഷ്, മുത്തലിബ് മട്ടന്നൂർ, ജി.ആർ.സി.സി പ്രസിഡണ്ട് രോഷ്നി കൃഷ്ണൻ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ ഏയ്ഞ്ചൽ റോഷൻ, രതീഷ്, ഗായകരായ ജാസ്മിൻ റാഫി, ഫാസിൽ, സജീർ, മുസ്തഫ തളിക്കുളം എന്നിവർ സംബന്ധിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു