24-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 24-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു.
ജനറല്‍ വിഭാഗത്തില്‍ ഹനീന റഷീദ്, സുഹീദ എം.കെ, ഷാസിയ അഷ്റഫ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. സ്റ്റുഡന്റസ് കാറ്റഗറിയില്‍ ലാമിയ ഹസന്‍, സഹര്‍ ഷമീം, ലുബാന സിറാജ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജനറല്‍ വിഭാഗത്തില്‍ ഫൈഹ പി കെ, അസ്മ സജീര്‍, ലുബ്ന എന്നിവരും സ്റ്റുഡന്റസ് വിഭാഗത്തില്‍ ഹന്ന അഷ്ഹദ് ഫൈസി, അബ്ദുല്‍ ഹാദി ഹിദായത്തുള്ള, ത്വയ്ബാ അഷ്ഹദ്, ജഹാന്‍ ജാനി എന്നിവരും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
മദീന ഖലീഫ, ഹിലാല്‍, വക്‌റ, ദോഹ, അബൂഹമൂര്‍, ദുഖാന്‍ എന്നീ ആറു കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ജനറല്‍, സ്റ്റുഡന്റസ് എന്നീ കാറ്റഗറികളിലായി നിരവധി മുതിര്‍ന്നവരും കുട്ടികളും വിജ്ഞാന പരീക്ഷ എഴുതി.
വിശുദ്ധ ഖുര്‍ആന്‍ പഠനം ലക്ഷ്യമാക്കി നടത്തിയ ഈ പരീക്ഷയില്‍ പങ്കെടുത്തവരെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വിംഗ് അഭിനന്ദിച്ചു. പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് അയക്കുന്നതായിരിക്കും.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അടുത്ത് നടക്കുന്ന പൊതുപരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഷൈജല്‍ ബാലുശ്ശേരി, കണ്‍വീനര്‍ ശനീജ് എടത്തനാട്ടുകര എന്നിവര്‍ അറിയിച്ചു.
Content Highlights: quran exam