പ്രവാസി വെൽഫെയർ സ്നേഹ ചത്വരം സംഘടിപ്പിച്ചു

#ന്യൂസ് ഡെസ്ക്

ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷതയോടെ പ്രവർത്തിക്കുമ്പോഴാണ്‌ ജനാധിപത്യം കൂടുതൽ സൗന്ദര്യാത്മകമാകുന്നതെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സ്നേഹ ചത്വരം പരിപാടി അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, സാമൂഹ്യനീതി, മതനിരപേക്ഷത, പൗരാവകാശങ്ങൾ തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിലാകുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീസ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദു വാഹദ് തൃശ്ശൂർ, നിസാർ കണ്ണൂർ, നഈം അഹമ്മദ് വേങ്ങേരി, ആരിഫ് വടകര തുടങ്ങിയവർ സംസാരിച്ചു. മെർസൂഖ് സൈദ്മുഹമ്മദ്, റഫീഖ് ടി.ബി, ഷിഹാബ് കെ.എ എന്നിവർ ഗാനമാലപിച്ചു. സംസ്ഥാന കമ്മറ്റിയംഗം റാസിഖ് നാരങ്ങോളി സ്വാഗതവും സംസ്ഥാന സെക്രട്ടറി നിഹാസ് എറിയാട് സമാപനവും നിർവ്വഹിച്ചു.

Content Highlights: qatar news