സതേൺ കണക്ട് പോസ്റ്റർ പ്രകാശനം ചെയ്തു

#ന്യൂസ് ഡെസ്ക്

പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സതേൺ കണക്ട്, സൗത്ത് കേരള കാർണിവലിന്റെ പോസ്റ്റർ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ നിർവ്വഹിച്ചു. ഖത്തറിലെ തെക്കൻ ജില്ലകളിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ 23 വെള്ളിയാഴ്ചയാണ്‌ നടക്കുക.

കലാ സാംസ്കാരിക പരിപാടികൾ, പ്രവാസികൾക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന കൗണ്ടറുകൾ, ആരോഗ്യ പരിശോധന, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദ പരിപാടികൾ, ഭക്ഷ്യ കരകൗശല സ്റ്റാളുകൾ, പൊതു സമ്മേളനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാവും.

പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാൻ, ജനറൽ സെക്രട്ടറി താസീൻ അമീൻ, സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, സംഘാടക സമിതിയംഗങ്ങളായ അസീം എം.ടി, സഞ്ചയ് ചെറിയാൻ, മൻസൂർ എം.എച്ച്, മുബാറക്, നജീം കൊല്ലം, നാസറുദ്ദീൻ, നിസ്താർ കളമശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
 

Content Highlights: qatar news