വന്ദേഭാരതിന് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണം: പത്തനംതിട്ട ജില്ലാ പ്രവാസി സംഘടനകള്‍

ദോഹ: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് ആയ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പത്തനംതിട്ട ജില്ലയിലെ പ്രവാസി സംഘടന ഭാരവാഹികള്‍ റെയില്‍വേ മന്ത്രി അശിനി വെഷനയ്ക്കും, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പത്തനംതിട്ട ജില്ല നിവാസികളായ പ്രവാസികള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ യാത്രാചെലവും, സമയവും കുറയ്ക്കുവാന്‍ സാധിക്കും. അതുപോലെ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല, പരുമല, മഞ്ഞനിക്കര, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കണ്വെന്ഷന് നടക്കുന്ന മാരാമണ്‍, ഹിന്ദുമത കണ്വെന്ഷന് നടക്കുന്ന ചെറുകോല്‍ പുഴ, കുളത്തൂര്‍മുഴി, മാടമണ്‍ ശ്രീനാരായണ കണ്വെന്ഷന് തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് തിരുവല്ലായിലെ സ്റ്റോപ്പ് ഗുണകരമാണ്.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജിജി ജോണ്‍ (ഫോട്ടാ), ജോണ്‍ സി എബ്രഹാം (തിരുവല്ല എം.ജി.എം അലുംനി), തോമസ് കുര്യന് നെടുംത്തറയില്‍ (തിരുവനന്തപുരം എയര്‍പോര്‍ട്ട് യുസരസ് ഫോറം ഇന്‍ ഖത്തര്‍), ബെന്നി ജോര്‍ജ് (കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനി), തോമസ് കണ്ണംകര (മധ്യതിരുവിതാംകൂര്‍ സഹൃദയ വേദി), കുരുവിള കെ ജോര്‍ജ് (ഇന്‍കാസ് പത്തനംതിട്ട) എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Content Highlights: pathanamthitta pravasi association