ജനകീയ പ്രവാസി അവകാശ രേഖ മന്ത്രി ഒ.ജെ ജനീഷിന് സമർപ്പിച്ചു

ദോഹ:പ്രവാസി വെൽഫെയർ ഖത്തർ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ സംസ്ഥാന കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന് സമർപ്പിച്ചു. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്‌നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖയാണ് ദോഹയിലെത്തിയ മന്ത്രിക്ക് കൈമാറിയത്. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ
എ.ആർ അബ്ദുൽ ഗഫൂർ, അനീസ് മാള, സംസ്ഥാന സെക്രട്ടറി റഹീം വേങ്ങേരി, സംസ്ഥാന കമ്മറ്റിയംഗം സാദിഖ് ചെന്നാടൻ എന്നിവർ സംബന്ധിച്ചു.യുവ പ്രവാസികളുടെയും വിദേശത്ത പരിചയം നേടിയ പ്രൊഫഷനലുകളുടെയും കഴിവുകൾ ഉപയോഗപ്പെടുത്താൻ പ്രവാസി സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുക, പുതുതായി ജോലി തേടി വിദേശത്തേക്ക് പോകുന്നവർക്ക് പ്രാഥമിക പരിശീലനം നൽകുക, ഗൾഫ് നാടുകളിൽ നിന്ന് പി.എസ്.സി പരീക്ഷകളിൽ ഓൺലൈനായി എഴുതാനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
Content Highlights: Pravasi Welfare Qatar drafted the Janakeeya Pravasi Avakasha Rekha addressing expatriate issues., The charter was officially handed over to Sports and Youth Affairs Minister O.J. Jeneesh in Doha., Key demands include launching a Pravasi Startup Mission and online PSC exams for Gulf expatriates.