അല്‍ ഖുദ്വ ആദ്യ ബാച്ച് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ദഅവാ വിംഗ് പദ്ധതിയായ അല്‍ ഖുദ്വ ഇന്‍സ്റ്റിറ്റ്യൂട്ട്, ആദ്യ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023 ല്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ബിരുദധാരികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തില്‍ വിശദമായി പഠിക്കുവാന്‍ സഹായിക്കുന്ന ഒരു സമഗ്ര പദ്ധതിയാണ് അല്‍ ഖുദ്വ. പ്രഗത്ഭരായ പണ്ഡിതരുടെ നേതൃത്വത്തില്‍ ആധുനിക പഠന രീതിയില്‍ തയ്യാറക്കിയ ഈ കോഴ്‌സിന്റെ ആദ്യഘട്ടത്തില്‍ 13 പേരാണ് ബിരുദം നേടിയത്. അബ്ദുല്‍ കരീം ടി, അഹ്‌മദ് മുസ്തഫ, ഫാതിമ നജ, ജാഫര്‍ എം, ജംശിയ ലത്തീഫ്, നസീമ ജാഫര്‍, നിസാര്‍ എന്‍ പി, പ്രിയങ്ക പി, റസീല്‍ കെ, റഷീദ് ടി, ഷബ്‌ന അഫ്‌സല്‍, ഷാഹിന അബ്ദുല്‍ റഷീദ്, യാസ്മിന്‍ എ പി എം എന്നിവരാണ് ചടങ്ങില്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കരയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങിയത്.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ.എന്‍ സുലൈമാന്‍ മദനി പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സ്‌കൂള്‍ഗുരു സിഇഒ അമീര്‍ ഷാജി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അടുത്ത ബാച്ചിന്റെ ആദ്യ സെമസ്റ്റര്‍ പാഠപുസ്തകം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എഡ്യുക്കേഷന്‍ വിംഗ് ഡയറക്ടര്‍ അബ്ദുല്‍ നസീര്‍ പാനൂര്‍ പ്രകാശനം ചെയ്തു. അല്‍ ഖുദ്വ അക്കാഡമിക്ക് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുജീബ് മദനി (അക്കാഡമിക്ക് കോര്‍ഡിനേറ്റര്‍), ഡോ.റസീല്‍ മൊയ്ദീന്‍ (അഡ്മിന്‍ ഡയറക്ടര്‍), മൊയ്ദീന്‍ഷാ, നിസാര്‍ ചെട്ടിപ്പടി, അഹ്‌മദ് മുസ്തഫ, ജംശിയ ലത്തീഫ്, നസീമ ജാഫര്‍, ഷാഹിന റഷീദ് എന്നിവര്‍ സംസാരിച്ചു. ഹിബ ബിന്‍ത് റഷീദ് ഖിറാഅത്ത് നിര്‍വഹിച്ചു.
അല്‍ ഖുദ്വ പഠന പദ്ധതിയുടെ അടുത്ത ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
Content Highlights: Al Khudwa Institute Graduation Ceremony in Doha