അൽ ഖുദ്വ രണ്ടാം ബാച്ച് കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു

അൽ ഖുദ്വ രണ്ടാം ബാച്ച് കോൺവൊക്കേഷൻ ചടങ്ങ്
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅവ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ നടന്നുവരുന്ന 'അൽ ഖുദ്വ അഡ്വാൻസ്ഡ് ഇസ്ലാമിക് സ്റ്റഡീസ്' രണ്ടാം ബാച്ചിന്റെ കോൺവൊക്കേഷൻ ചടങ്ങ് മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ഹാളിൽ വെച്ച് നടന്നു. അക്കാദമിക് ഡയരക്ടർ അബ്ദുൽ ലത്തീഫ് നല്ലളത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി ഉദ്ഘാടനം ചെയ്തു. കോഴ്‌സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.
അക്കാദമിക് കോർഡിനേറ്റർ മുജീബ് മദനി, എം.ജി.എം ജനറൽ സെക്രട്ടറി തൗഹീദ റഷീദ്, ഫോക്കസ് ഖത്തർ സി.ഇ.ഒ സഫീറുസ്സലാം തുടങ്ങിയവർ സംസാരിച്ചു. അൽ ഖുദ്വ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ അവതരിപ്പിച്ചു. പഠനാനുഭവങ്ങളും അൽ ഖുദ്വയിലൂടെ ലഭിച്ച വ്യക്തിപരമായ മാറ്റങ്ങളും പഠിതാക്കളും കുടുംബാംഗങ്ങളും സദസുമായി പങ്കുവെച്ചു.അഡ്മിൻ കോർഡിനേറ്റർ ഡോ. റസീൽ സമാപന സന്ദേശം നൽകി.
ദഅവ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ മൊയ്ദീൻ ഷാ പരിപാടികൾ നിയന്ത്രിച്ചു. ഇസ്ലാഹി സെന്റർ ഭാരവാഹികൾ, അൽ ഖുദ്വ കമ്മിറ്റി അംഗങ്ങൾ, പഠിതാക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അറിവിനും വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉത്തരവാദിത്വത്തിനും സിലബസിൽ പ്രാധാന്യം നൽകുന്ന അൽ ഖുദ്വയുടെ മൂന്നാം ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ മൂന്നാണെന്ന് ് സംഘാടകർ അറിയിച്ചു.
Content Highlights: Al Qudwa Advanced Islamic Studies second batch convocation held at Madinat Khalifa Islahi Centre hall in Doha., Certificates were distributed to course graduates by Qatar Indian Islahi Centre President Siraj Iritty., Admissions for the third batch of Al Qudwa are open with the registration deadline set for October 3.