ഒമാനിലെ മുൻ മാധ്യമ പ്രവർത്തകൻ ടി.കെ. മോഹൻദാസ് അന്തരിച്ചു

മസ്‌കറ്റ്: ഒമാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ സ്‌പോർട്‌സ് എഡിറ്ററും വിവിധ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്ന മാധ്യമപ്രവർത്തകനുമായ ടി.കെ. മോഹൻദാസ് അന്തരിച്ചു. ശബരിമല തീർഥാടനത്തിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബം സ്ഥിരീകരിച്ചു.

ഒമാനിലെ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്ന മോഹൻദാസ്, കായിക പത്രപ്രവർത്തന മേഖലയിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.

മോഹൻദാസിന്റെ വിയോഗത്തിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾ അനുശോചനം രേഖപ്പെടുത്തി. ഭാര്യ ബിന്ദു, മകൾ സഞ്ജന എന്നിവരടങ്ങുന്നതാണ് കുടുംബം.

Content Highlights: tk-mohandas-veteran-journalist-passes-away