പ്രേക്ഷകര്‍ക്ക് ഹൃദ്യാനുഭവമായി ഒ.എന്‍.വിയ്‌ക്കൊരു ഓര്‍മക്കുറിപ്പ് സംഗീതരാവ്

ഒ.എന്‍.വിയ്‌ക്കൊരു ഓര്‍മക്കുറിപ്പ് സംഗീതരാവ്
ഒ.എന്‍.വിയ്‌ക്കൊരു ഓര്‍മക്കുറിപ്പ് സംഗീതരാവ്

മസ്‌കറ്റ്: സീബിലെ ഗായകരുടെ കൂട്ടായ്മയില്‍ രൂപംനല്‍കിയ 'തളിര്‍' മ്യൂസിക് ബാന്‍ഡിന്റെ ഉദ്ഘാടനവും ഒ.എന്‍.വിയ്‌ക്കൊരു ഓര്‍മക്കുറിപ്പ് എന്ന പേരില്‍ സംഗീതരാവും സംഘടിപ്പിച്ചു. ഗള്‍ഫ് കോളേജ് ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടി സംഘടിപ്പിച്ചത്. തളിര്‍ മ്യൂസിക് ബാന്‍ഡിലെ 11-ഓളം ഗായകരെ അണിനിരത്തി നടത്തിയ സംഗീത പരിപാടി ആസ്വാദകര്‍ക്ക് ഹൃദ്യമായഅനുഭവമായിരുന്നു. ഒ.എന്‍.വി. ഗാനരചന നിര്‍വഹിച്ച കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന 20-ഓളംപാട്ടുകളാണ് അവതരിപ്പിച്ചത്.

ഒമാന്‍ മലയാളം മിഷന്‍ സെക്രട്ടറി അനു ചന്ദ്രന്‍, സാമൂഹികപ്രവര്‍ത്തകരായ നൗഫല്‍, സാംബശിവന്‍, തങ്കം കവിരാജ്, പ്രകാശന്‍ ഇബ്ര തുടങ്ങിയവര്‍ ചേര്‍ന്നു തളിര്‍ ബാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തളിര്‍ ബാന്‍ഡിന്റെ നേതൃത്വത്തില്‍ മ്യൂസിക്‌നോട് ഒപ്പം ഡാന്‍സ്, നാടകം തുടങ്ങി മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുമെന്ന് ബാന്‍ഡ് കണ്‍വീനര്‍ സാനി എസ്. രാജ്, കോ. കണ്‍വീനര്‍മാരായ വിപിന്‍ ചെറായി, പ്രസാദ് ആലപ്പുഴ, ശ്രീകുമാര്‍ കൊയിലാണ്ടി തുടങ്ങിയവര്‍ അറിയിച്ചു.

Content Highlights: Thalir Music Band, formed by Seeb singers, launched in Muscat with a musical tribute to ONV Kurup