പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൈതുവിന് സലാല മാർക്കറ്റ് ഏരിയ കെ.എം.സി.സി - എസ്.ഐ.സി സംയുക്ത യാത്രയയപ്പ് നൽകി

സലാല: 39 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സലാല മാർക്കറ്റ് ഏരിയയിലെ മുതിർന്ന നേതാവ് സൈതുവിന് സലാല മാർക്കറ്റ് ഏരിയ കെ.എം.സി.സിയും എസ്.ഐ.സിയും സംയുക്തമായി യാത്രയയപ്പ് നൽകി. മാർക്കറ്റ് ഏരിയ കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തെ ആദരിച്ചത്.
അസീസ് മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മഹമ്മൂദ് ഹാജി എടച്ചേരി അധ്യക്ഷത വഹിച്ചു. ഹുസൈൻ കണ്ണൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം മഹമ്മൂദ് ഹാജി എടച്ചേരി സൈതു സാഹിബിന് കൈമാറി. ബഷീർ ഒ.എൻ.ടി.സി, ഹുസൈൻ കണ്ണൂർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
ഗഫൂർ നെടുന്തേരി, ലത്തീഫ് ഊഞ്ഞാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നീണ്ട 39 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നതിലുള്ള വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവെച്ച സൈതു സാഹിബ്, സംഘടനയ്ക്ക് ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിയട്ടെ എന്ന് മറുപടി പ്രസംഗത്തിൽ ആശംസിച്ചു. ബഷീർ ഒ.എൻ.ടി.സി സ്വാഗതവും സുബൈർ കണ്ണൂർ നന്ദിയും പറഞ്ഞു.