ഇന്ത്യൻ സ്കൂൾ അൽ സീബിൽ പുതിയ പ്രിൻസിപ്പലായി റാണ സംഗ്രാം സിംഗ് ചുമതലയേറ്റു

മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ സ്കൂൾ അൽ സീബിന്റെ പുതിയ പ്രിൻസിപ്പലായി റാണ സംഗ്രാം സിംഗ് ഭദൗരിയ നിയമിതനായി. ഐ.ഐ.എം ഇൻഡോറിലെ പൂർവ്വവിദ്യാർത്ഥിയും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NABET) സാക്ഷ്യപ്പെടുത്തിയ അക്രഡിറ്ററുമായ അദ്ദേഹം, കാൺപൂർ സർവ്വകലാശാല, ലഖ്‌നൗ സർവ്വകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ സർവ്വകലാശാല എന്നിവടങ്ങളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ഉത്തർപ്രദേശിലെ ജനനായക് ചന്ദ്രശേഖർ സർവ്വകലാശാലയിൽ പി.എച്ച്.ഡി ഗവേഷണം ചെയ്തുവരികയാണ്.
സി.ബി.എസ്.ഇ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് 23 വർഷത്തിലധികം അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഇന്ത്യയിലെ വിവിധ പ്രമുഖ വിദ്യാലയങ്ങളിൽ 14 വർഷത്തിലധികം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച പരിചയസമ്പത്തുമുണ്ട്.
സി.ബി.എസ്.ഇയുടെ സിറ്റി കോർഡിനേറ്റർ, മാസ്റ്റർ ട്രെയിനർ, മെന്റർ, ഒബ്‌സർവർ, സെന്റർ സൂപ്പർഇന്റൻഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സേത്ത് എം. ആർ. ജയ്പുരിയ സ്കൂളുകൾ, എം.ഐ.ടി വേൾഡ് പീസ് സ്കൂളുകൾ തുടങ്ങിയ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം, മികച്ചൊരു കഥാകൃത്ത്, പ്രഭാഷകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
അക്കാദമിക മികവിലേക്കും സമഗ്ര വികസനത്തിലേക്കുമുള്ള സ്കൂളിന്റെ പ്രയാണത്തിൽ റാണ സംഗ്രാം സിംഗിന്റെ നിയമനം ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്.
Content Highlights: Renowned academician and IIM Indore alumnus Rana Sangram Singh Bhadauria, who brings over 23 years of rich CBSE leadership experience, has been appointed as the new Principal of Indian School Al Seeb in Oman.