രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

മസ്കറ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. മസ്‌കറ്റിലെ റോയൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും വൻ സ്വീകരണമാണ് ലഭിച്ചത്. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി യുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. തുടർന്ന് അൽ ബുസ്ഥാൻ പാലസ് ഹോട്ടലിൽ എത്തിയ നരേന്ദ്ര മോദിയെ പരമ്പരാകൃത ഇന്ത്യൻ - ഒമാനി നൃത്തങ്ങൾ ഒരുക്കി സ്വീകരിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിൽ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി സംബന്ധിക്കും. ഇന്ത്യയും ഒമാനും നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാമന്ത്രിയുടെ ഒമാൻ സന്ദർശനം. നാളെ രാവിലെ പത്തരയോടെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തീയറ്ററിൽ ആണ് പ്രധാനമത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. തുടർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് ഈ കൂടിക്കാഴ്ചയിൽ എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിരോധം, വാണിജ്യം, സംസ്കാരം തുടങ്ങി വിവധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന ചർച്ചകളും കരാറുകളും കൂടിക്കാഴ്ചയിലുണ്ടാകും. നാളെ വൈകുന്നേരത്തോടെയാണ് പ്രധാനന്ത്രി ഡൽഹിയിലേക്ക് മടങ്ങുക. 

Content Highlights: Prime Minister Narendra Modi arrives in Oman for a two-day official visit. He will meet Oman`s ruler, address a diaspora event, and discuss economic ties.