ഓണനിലാവ് 2026' പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും

ഓണനിലാവ് 2026' പോസ്റ്റര്‍ പ്രകാശനത്തില്‍ നിന്ന്|Photo:special arrangement
ഓണനിലാവ് 2026' പോസ്റ്റര്‍ പ്രകാശനത്തില്‍ നിന്ന്|Photo:special arrangement

മസ്‌കറ്റ് :കേളി സൗഹൃദ വേദി കാബൂറയുടെ നേതൃത്വത്തിൽ ഒക്ടോബർ 30-ന് കാബൂറ സനായയിലെ അൽ ഉസ്ടൗറ ഹാളിൽ നടക്കാനിരിക്കുന്ന 'ഓണനിലാവ് 2026' ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും കാബൂറ ഗ്രീൻ റിസോർട്ടിൽ വെച്ച് നടന്നു.

പ്രസിഡന്റ് സജീഷ് ജി ശങ്കർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ വാസുദേവൻ, രാമചന്ദ്രൻ താനൂരിന് പോസ്റ്റർ കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. പ്രോഗ്രാമിന്റെ ആദ്യ കൂപ്പൺ സജീഷ്, രാജേഷ് കെ.വി.ക്ക് നൽകി. രാവിലെ ഒൻപതിന് ആരംഭിക്കുന്ന പരിപാടി രാത്രി വരെ നീണ്ടുനിൽക്കുമെന്നും തികച്ചും സൗജന്യമായ പ്രവേശനമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിപുലമായി ഒരുക്കുന്ന ഈ ഓണാഘോഷത്തിൽ രണ്ടായിരം പേർക്കുള്ള വലിയ ഓണസദ്യയാണ് നാട്ടിൽ നിന്നെത്തുന്ന പാചക വിദഗ്ധരുടെ നേതൃത്വത്തിൽ ഒരുക്കുന്നത്. മാവേലിവരവ്, സാംസ്‌കാരിക സദസ്സ്, ഓണക്കളികൾ, വിവിധ മത്സരങ്ങൾ എന്നിവയ്ക്ക് പുറമെ റിഷാദ് ഗനിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കലാഭവൻ ഹസീബിന്റെ വൺ മാൻ ഷോ, കൂടാതെ ബാത്തിന മേഖലയിലെ കലാകാരന്മാരുടെ തിരുവാതിര, ഒപ്പന, നാടൻ പാട്ട്, ക്ലാസിക്കൽ-ഫ്യൂഷൻ-സിനിമാറ്റിക് ഡാൻസുകൾ എന്നിവയും അരങ്ങേറുമെന്ന് കൺവീനർ രാമചന്ദ്രൻ താനൂരും പ്രോഗ്രാം ചെയർമാൻ പ്രശാന്തും വിശദീകരിച്ചു.

ചടങ്ങിൽ ഹാഷിഫും . പ്രശാന്ത്, ശരണ്യ കിരൺ, അബീഷ്, വിജയ്ദത്തും ആശംസകൾ നേർന്നു. പ്രശാന്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി സൗഹൃദ വേദി കാബൂറയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇരുന്നൂറിലധികം ആളുകളും സന്നിഹിതരായിരുന്നു, ബൈജു ചടങ്ങിന് നന്ദി പറഞ്ഞു.

Content Highlights: Onanilavu 2026 celebrations scheduled for October 30 at Al Ustoora Hall, Kaboura Sanaya., Free entry event featuring a grand Onasadya for 2,000 people prepared by expert chefs., Cultural programs include musical concert by Rishad Gani, One Man Show by Kalabhavan Haseeb, and traditional dances.