എം.ടെക്കിന് ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ നേടി ഒമാനിലെ പ്രവാസി വിദ്യാർഥിനി

#News Desk
നന്ദന
നന്ദന

മസ്കറ്റ്: അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് എം.ടെക്കിന് ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ നേടി ഒമാനിലെ പ്രവാസി വിദ്യാർഥിനി. ഒമാനിൽ സ്കൂൾ വിദ്യാഭ്യാസവും കെടിയു യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ടെകും പൂർത്തിയാക്കിയ തൃശൂർ സ്വദേശി എസ്. നന്ദനയാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് പവർ ആൻഡ് എനർജിയിൽ എം.ടെക്കിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

മബെല, സീബ് ഇന്ത്യൻ സ്കൂളുകളിലെ പൂർവ വിദ്യാർഥിനിയായ നന്ദന അക്കാദമിക് വിഷയങ്ങളിൽ മാത്രമല്ല കലാരംഗത്തും സജീവമായിരുന്നു. സ്മാർട്ട്‌ ഗ്രിഡ്, ഇലക്ട്രിക് വെഹിക്കിൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത നന്ദന ഒമാനിലെ അൽ ഫൊർസാൻ അൽ അസ്ര കമ്പനിയിലാണ് അക്കാദമിക് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്.

കമ്പനിയുടെ ഭാഗമായി നമ ഇലക്ട്രിസിറ്റി കമ്പനിയുടെ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് പദ്ധതിയായ് ബർക്ക ഹെൽത്ത് വില്ലേജ് സോളാർ പ്രോജെക്റ്റിൽ നന്ദന അക്കാദമിക് ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ഇപ്പോൾ ബെംഗളൂരുവിൽ മാഗ്ന ഇന്റർനാഷണൽ സിസ്റ്റം എഞ്ചിനീയർ ട്രെയിനി ആയി ജോലി ചെയ്യുകയാണ് നന്ദന. ഒമാനിൽ ബിസിനസ്സ് ചെയ്യുന്ന മലപ്പുറം മഞ്ചേരി സ്വദേശിയായ വിനോദ് കുമാറിന്റെയും സോണി വിനോദിന്റെയും മൂത്ത മകളാണ്. സഹോദരൻ ഗോവിന്ദ് കൃഷ്ണ.

Content Highlights: S. Nandana secures 1st rank in M.Tech (Power and Energy) from Amrita School of Engineering., Completed schooling in Oman (Mabela and Seeb Indian Schools)., Specialized in Smart Grid and Electric Vehicles during academic tenure., Completed internship at Al Forsan Al Asra on the Barka Health Village solar project., Currently working as a System Engineer Trainee at Magna International, Bengaluru.