ഒമാനിൽ പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീകൾക്കെതിരെ നിയമനടപടി

മസ്‌കറ്റ്: ഒമാനിൽ പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഒമാൻ പോലിസ് അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഏഷ്യൻ- അറബ് സ്ത്രീകൾക്കെതിരേ നടപടിയെടുത്തത്. ഇവരുടെ പെരുമാറ്റം പൊതുസദാചാരത്തിനും സാമൂഹിക മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് അധികൃതർ കണ്ടെത്തി. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു.
Content Highlights: Oman Implements Legal Action Against Women for Immodest Public Dress