കടലാമകളെ ശല്യപ്പെടുത്തിയ ടൂറിസ്റ്റിന് പണികിട്ടി :മുന്നറിയിപ്പുമായി അധികൃതർ

Sea Turtles
Sea Turtles

മസ്‌കറ്റ്: ഒമാനിലെ റാസ് അൽ ഹദ്ദിൽ കടലാമകളെ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വിനോദസഞ്ചാരിക്കെതിരെ പരിസ്ഥിതി അതോറിറ്റി കർശന നിയമനടപടി സ്വീകരിച്ചു.

രാജ്യത്തിന്റെ വന്യജീവി സംരക്ഷണ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഈ പെരുമാറ്റമെന്ന് വ്യക്തമാക്കിയ അധികൃതർ, കടലാമകളുടെ ആവാസകേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി.

ആമകളെ തൊടുകയോ അനാവശ്യമായി അടുത്തേക്ക് ചെല്ലുകയോ ചെയ്യരുതെന്നും, വന്യജീവികൾക്ക് ദോഷകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.